സ്ത്രീ കവിതയുടെ ചരിത്രവും ഭാവനയും; ദേശീയ സെമിനാർ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ കേന്ദ്രത്തിൽ ഏപ്രിൽ 4ന്

കോട്ടയം: മലയാളത്തിൽ ഒന്നര നൂറ്റാണ്ട് ചരിത്രമുള്ള സ്ത്രീ കവിതയുടെ ചരിത്രവും, ഭാവനയും സമഗ്രമായി അവലോകനം ചെയ്യുന്ന അഞ്ചുദിവസത്തെ ദേശീയ സെമിനാർ, സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ കേന്ദ്രത്തിൽ, ഏപ്രിൽ നാല് തിങ്കളാഴ്ച ആരംഭിക്കും.

കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ.സച്ചിദാനന്ദൻ സെമിനാർ ഉദ്ഘാടനം ചെയ്യും.

സെമിനാറിൽ വിവിധ സെഷനുകളിലായി 30 പ്രബന്ധാവതരണങ്ങളും, രണ്ടു സ്മാരക പ്രഭാഷണങ്ങളും, രണ്ടു കാവ്യ സംവാദങ്ങളും നടക്കും. കല്പറ്റ നാരായണൻ, കെ.സി.നാരായണൻ, സജിത മഠത്തിൽ, പി.ഗീത, എസ്.ശാരദക്കുട്ടി, സുനിൽ.പി.ഇളയിടം, എം.ബി.മനോജ്, വി എം.ഗിരിജ, അനിത തമ്പി, വിജു നായരങ്ങാടി, പി.ബാലൻ, കവിതാ ബാലകൃഷ്ണൻ, കെ.എം.വേണുഗോപാൽ, കെ.വി സജയ് തുടങ്ങിയവരാണ് വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച്‌ സെമിനാറിൽ പങ്കെടുക്കുന്നത്.

സർവകലാശാലയിലെ അദ്ധ്യാപികയും, കവിയും, നിരൂപകയുമായ പ്രൊഫ.വി.ആശാലതയുടെ റിട്ടയർമെന്റിനോട് അനുബന്ധിച്ച്‌ നടത്തുന്ന സെമിനാറിൽ മലയാളത്തിലെ സ്ത്രീകവിതയ്ക്കുണ്ടായ ഭാവുകത്വ പരിണാമങ്ങളുടെ ഭിന്നലോകങ്ങൾ ചർച്ച ചെയ്യുന്നു.
ഫോൺ: 9496454343, 9847319821

Advertisement