25.8 C
Kollam
Saturday 1st August, 2026 | 01:41:07 PM
Home News Breaking News വിമാനത്തിനുള്ളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ‘ഭീകരാക്രമണം’തുടരന്വേഷണത്തിന് ഉത്തരവ്

വിമാനത്തിനുള്ളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ‘ഭീകരാക്രമണം’തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം.വിമാനത്തിനുള്ളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ ആക്രമിച്ചെന്ന പരാതിയിലെടുത്ത കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. വലിയതുറ പോലീസ് എസ്. എച്ച് ഒയക്കാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 11 ന് നിർദ്ദേശം നൽകിയത്. ഭീകരന്മാരെ പോലെ എത്തിയ യൂത്ത് കോൺഗ്രസുകാരെ തടയുക മാത്രമാണ് ചെയ്തതെന്നും മറ്റു കാര്യങ്ങൾ പഠിച്ച ശേഷം പ്രതികരിക്കാം എന്നും ഇ പി ജയരാജൻ പ്രതികരിച്ചു.

മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇൻഡിഗോ വിമാനത്തിനുള്ളിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മന്ത്രി ഇ പി. ജയരാജനും,മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും ചേർന്ന് വിമാനത്തിൽ വച്ച് ആക്രമിച്ചുവെന്നായിരുന്നു പരാതി. പൊലീസിൽ പരാതി നൽകിയെങ്കിലും തെളിവ് ഇല്ലെന്ന കാരണം പറഞ്ഞ് പൊലീസ് കേസ് എഴുതി തള്ളി കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ ഇതിനെതിരെ പരാതിക്കാരിലൊരാളായ ഫർസീൻ മജിദ് അഭിഭാഷകനായ മൃദുൽ ജോൺ മാത്യു മുഖേന തർക്കം സമർപ്പിക്കുകയും ഇതേ തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ അടക്കമുള്ള പരിശോധിച്ച ശേഷം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു . കോടതിയിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നായിരു ഇ പി ജയരാജന്റെ പ്രതികരണം.
കോടതി നിർദേശ പ്രകാരം അന്വേഷണം നടക്കട്ടെയെന്ന് ആഭ്യന്തര മന്ത്രി

2022 ജൂണിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വ്യോമയാന നിയമങ്ങൾ അടക്കം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതികളാക്കിയ കേസിൽ എടുത്തിരുന്നെങ്കിലും പിന്നീട് അത് നിലനിൽക്കില്ലെന്ന് നിലപാടിലേക്ക് എത്തുകയും ചെയ്തിരുന്നു