Home News Breaking News വിനോദിനിക്ക് സർക്കാർ ജോലി നൽകാൻ ഉത്തരവ്

വിനോദിനിക്ക് സർക്കാർ ജോലി നൽകാൻ ഉത്തരവ്

പാലക്കാട്‌.  ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കൈ മുറിച്ചുമാറ്റിയ  9 വയസുകാരി വിനോദിനിക്ക് സർക്കാർ ജോലി നൽകണം എന്ന് ബാലാവകാശകമ്മിഷൻ നിർദ്ദേശിച്ചു

സർക്കാർ സംവിധാനങ്ങുടെ വീഴ്ചയെതുടർന്ന് ഉണ്ടായ സാഹചര്യം പരിഗണിച്ച് കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്നാണ് ബാലാവകാശ കമ്മിഷൻ  ഉത്തരവ്

കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ അംഗം ഷാജേഷ് ഭാസ്കർ പി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകിയത്.