28.5 C
Kollam
Saturday 10th October, 2026 | 01:31:06 PM
Home News Kerala പാഴ്സൽ ലോറിയും ടോറസും കൂട്ടിയിടിച്ച് അപകടം

പാഴ്സൽ ലോറിയും ടോറസും കൂട്ടിയിടിച്ച് അപകടം

പാലക്കാട്: ചന്ദ്രനഗറിൽ പാഴ്സൽ ലോറിയും ടോറസും കൂട്ടിയിടിച്ച് അപകടം. രണ്ട് വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഡ്രൈവർമാരെ ആശുപത്രിയിലേയ്ക്ക് മാറ്റി.കോയന്പത്തൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ടോറസ്. കോയമ്പത്തൂർ ഭാഗത്ത് നിന്ന് വരുകയായിരുന്നു പാഴ്സൽ ലോറിയിലാണ് ഇടിച്ചത്. രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നു.


ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. കോയന്പത്തൂർ തൃശൂർ ദേശീയ പാതയിലാണ് അപകടം നടന്നത്. ലോറിയിലെ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.