27.2 C
Kollam
Wednesday 1st July, 2026 | 05:46:59 PM
Home News Breaking News സ്വർണ്ണക്കൊള്ളയ്ക്ക് പിന്നാലെ ശബരിമലയിൽ പൂജത്തട്ടിപ്പ്

സ്വർണ്ണക്കൊള്ളയ്ക്ക് പിന്നാലെ ശബരിമലയിൽ പൂജത്തട്ടിപ്പ്

ശബരിമല. സ്വർണ്ണക്കൊള്ളയ്ക്ക് പിന്നാലെ ശബരിമലയിൽ പൂജകളുടെ പേരിലും വൻ വെട്ടിപ്പ്. സൗജന്യമായി ലഭിക്കുന്ന പൂജാദ്രവ്യങ്ങൾ ഉപയോഗിച്ച ശേഷം ഉദ്യോഗസ്ഥർ പണം എഴുതിയെടുത്തെന്നാണ് കണ്ടെത്തൽ. കോടിക്കണക്കിന് രൂപയുടെ കൊള്ളയാണ് ദേവസ്വം വിജിലൻസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത്

പല പൂജകളിലും കഴിഞ്ഞ 10 വർഷമായി ഇത്തരത്തിൽ തട്ടിപ്പ് തുടരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. കൊള്ളയടിക്കപ്പെട്ട തുക എത്രയെന്ന് കണ്ടെത്താൻ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സഹായവും വിജിലൻസ് തേടിയിട്ടുണ്ട്. പ്രതിസ്ഥാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ തന്നെയാകും എന്നും വിജിലൻസ്

സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ കൊടുത്ത റിപ്പോർട്ടിലും സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ ഓഡിറ്റ് വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പടിപൂജ, കളഭാഭിഷേകം, അഷ്ടാഭിഷേകം തുടങ്ങിയ പൂജകളിലൂടെ തട്ടിപ്പ്.