Home News Kerala 10 വർഷം പവർ കട്ട് ഇല്ലന്ന സർക്കാർ വാദം തെറ്റ്,  ബിജു പ്രഭാകർ,നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’ പ്രകാശിപ്പിച്ചു

10 വർഷം പവർ കട്ട് ഇല്ലന്ന സർക്കാർ വാദം തെറ്റ്,  ബിജു പ്രഭാകർ,നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’ പ്രകാശിപ്പിച്ചു

Advertisement

തിരുവനന്തപുരം.ബിജു പ്രഭാകറിന്‍റെ പുസ്തകം മാത്രമല്ല പുസ്തക പ്രകാശന ചടങ്ങും തുറന്നു പറച്ചിലിന്റെ വേദിയായി . ആരും അറിയാതെ പവർകട്ട് ഏർപ്പെടുത്തിയിരുന്നു എന്നും
10 വർഷം പവർ കട്ട് ഇല്ലന്ന സർക്കാർ വാദം തെറ്റെന്നും  കെഎസ്ഇബി മുൻ ചെയർമാൻ കൂടിയായ ബിജു പ്രഭാകർ വെളിപ്പെടുത്തി.
ചടങ്ങിൽ അതിഥിയായി എത്തിയ എൻ പ്രശാന്ത് ഐ എ എസും സർക്കാരിനെതിരെ ആഞ്ഞടിച്ചു .


വെളിപ്പെടുത്തലുകളും തുറന്നുപറച്ചിലുകളുകളുമായി നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’ എന്ന പുസ്തകം മാത്രമല്ല പ്രകാശന ചടങ്ങും കത്തി കയറി.
തുടക്കം കുറിച്ചത് ആകട്ടെ സർവീസിൽ ഇരിക്കെ തന്നെ ഭിന്നതകൾ തുറന്നുപറഞ്ഞ എൻ പ്രശാന്തും.
സംസാരിക്കാനുള്ള അവകാശം രാഷ്ട്രീയക്കാരുടെ കുത്തക അല്ലെന്നു പറഞ്ഞുകൊണ്ട് തുടങ്ങിയത്
അവസാനിച്ചത് സമൂഹം ചർച്ച ചെയ്യുന്ന പവർ കട്ടിലാണ്.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്നുള്ളതാണ് വലിയ അഴിമതി എന്ന് മുൻ ഡിജിപി എ.ഹേമചന്ദ്രനും പറഞ്ഞു. എന്നാൽ
നിയന്ത്രിത അളവിൽ കഞ്ചാവ് വിൽപന അനുവദിക്കണമെന്ന  ബിജു പ്രഭാകറിൻ്റെ നിർദ്ദേശത്തോടുള്ള വിയോജിപ്പും അദ്ദേഹം രേഖപ്പെടുത്തി.കഞ്ചാവ് നിയമവിധേയമാക്കണമെന്നു ബിജു പ്രഭാകര്‍ കഴിഞ്ഞ ദിവസം പറഞ്ഞത് മയക്കുമരുന്നു മാഫിയകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. ഇന്ന് മയക്കുമരുന്നു മാഫിയ സജ്ജീവമാണ്. ബിജു പ്രഭാകറിൻ്റെ വാക്കുകള്‍ അവര്‍ ദുര്‍ വ്യാഖ്യാനം ചെയ്തേക്കാമെന്നും തെറ്റിദ്ധാരണകള്‍ പരത്താന്‍ കാരണമായേക്കാമെന്നും താന്‍ കരുതുന്നെന്നും ഹേമചന്ദ്രന്‍ പറഞ്ഞു. 

ഇന്ന് നല്ലവരാരും രാഷ്ട്രീയത്തിൽ വരുന്നില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ആയിരുന്നു പുസ്തകം ഏറ്റുവാങ്ങിയത
മുൻ ഡിജിപിയു o എക്സൈസ് കമ്മീഷണറുമായ ആനന്ദകൃഷ്ണൻ്റെ പ്രതികരണം

ഭരണസംവിധാനത്തോട് ഇപ്പോഴും യുദ്ധം ചെയ്യുന്ന എൻ പ്രശാന്തിനെ പ്രശംസിച്ചു കൊണ്ടായിരുന്നു ബിജു പ്രഭാകർ തുടങ്ങിയത്.
കേരളം നമ്പര്‍ വണ്‍ എന്ന അവകാശ വാദത്തിനെതിരെ മാത്രമല്ല
സർക്കാറിന്റെ പത്തുവർഷത്തെ പവർകട്ടില്ലന്ന വാദം തെറ്റിദ്ധരിപ്പിക്കൽ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നു കോര്‍പ്പറേഷന്‍ എംഡി ആയിരുന്ന കാലത്തു താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തെന്നും എന്നാല്‍ തള്ളിയെന്നും അദ്ദേഹം പറഞ്ഞു.ആതിരപ്പള്ളി പ്രോജക്ട് നടപ്പാക്കിയാല്‍ വെള്ളച്ചാട്ടം ഇല്ലാതാവുമെന്നു പറയുന്നത് അവിടുത്തെ റിസോര്‍ട്ട് മാഫിയയായണെന്നും അദ്ദേഹം പറഞ്ഞു. 30 ശതമാനം ആളുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പോവുന്നത്. എന്നിട്ടും സര്‍ക്കാര്‍ അവകാശപ്പെടുന്നത് സംസ്ഥാനത്തു ലഭിക്കുന്നത് മികച്ച ആരോഗ്യ സംവിധാനമാണെന്നാണ്.

വെളിപ്പെടുത്തലുകൾ ഒക്കെ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാകും എന്നതിൽ സംശയമില്ല ഒപ്പം
പല വകുപ്പുകളിലേക്കുള്ള വിജിലൻസ് അന്വേഷണത്തിനുള്ള വാതിൽ കൂടി തുറന്നു വച്ചിട്ടാണ് പുസ്തകം എത്തിയിരിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here