Home News Breaking News നിതിൻ രാജിൻ്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക ഹർത്താലിൽ ജനം വലഞ്ഞു

നിതിൻ രാജിൻ്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക ഹർത്താലിൽ ജനം വലഞ്ഞു

Advertisement

കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക ഹർത്താലിൽ ജനം വലഞ്ഞു .തിരുവനന്തപുരം കഴക്കൂട്ടം പള്ളിപ്പുറം നാഷണൽ ഹൈവേയിൽ 4 മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. എൻട്രൻസ് പരീക്ഷയ്ക്ക് പോകേണ്ട കുട്ടികൾ , ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന ഡോക്ടർ , പെറ്റ് ഡോഗുകളെ കൊണ്ടുപോകുന്ന വാഹനങ്ങൾ ഉൾപ്പെടെ ഗതാഗത കുരുക്കിൽ കുടുങ്ങി.

തിരുവനന്തപുരത്ത് രാവിലെ തന്നെ കെപിഎംഎസിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ബസ്സുകൾ തടഞ്ഞു കൊണ്ടായിരുന്നു പ്രതിഷേധം. ബസ്സുകളിൽ മണിക്കൂറുകളോളം കാത്തിരിക്കുന്ന യാത്രക്കാരും സമരക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായി.

കൊല്ലം കാരാളിമുക്കിൽ എസ്എസ്എൽസി മൂല്യനിർണയത്തിന് പോയ അധ്യാപകരുടെ വാഹനം ഹർത്താൽ അനുകൂലികൾ തടഞ്ഞു.പത്തനംതിട്ടയിലും അടൂരും റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. ആലപ്പുഴയിൽ കടകളടപ്പിക്കാൻ എത്തിയ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊതുജനങ്ങളെ ബാധിക്കുന്ന രീതിയിൽ ഒന്നും അനുവദിക്കേണ്ടേന്നായിരുന്നു പോലീസ് നിർദേശം.തൃശൂർ മാളയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ തടഞ്ഞ കെപിഎംഎസ് നേതാവിനെ കസ്റ്റഡിയിലെടുത്തു. ഇടുക്കിയിലും വ്യാപകമായി വാഹനങ്ങൾ തടഞ്ഞു. കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ തമിഴ്നാട്ടിൽ നിന്നും എത്തുന്ന തോട്ടം തൊഴിലാളികളുടെ വാഹനങ്ങൾ അടക്കം തടഞ്ഞു.കോട്ടയത്ത്‌ ലുലു മാൾ അടപ്പിക്കാൻ സമരാനുകൂലികൾ എത്തി.പോലീസ് ഇടപെടലിൽ വാഹനങ്ങൾ കടത്തിവിടുകയും ചെയ്തു. തൃശ്ശൂര് ബസ്സുകൾ തടഞ്ഞ കെപിഎംഎസ് നേതാവിന് എതിരെ കേസെടുത്തു.
തിരുവനന്തപുരത്ത് യാത്രക്കാരും സമര അനുകൂലികളും തമ്മിൽ വാക്കേറ്റം ഉണ്ടായി.

രാവിലെ ആറ് മണിമുതൽ തുടങ്ങിയ സമരത്തില്‍ ഒരു അന്തർസംസ്ഥാന റോഡ് കിലോമീറ്ററുകളോളം നിശ്ചലമായ അവസ്ഥ. അഞ്ചരക്കണ്ടി കോളേജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ പെട്ട് പോയവർ നിരവധി
രാവിലെ 9 മണിക്ക് എൻട്രൻസ് പരീക്ഷയ്ക്കായി ഹാളിൽ കയറേണ്ടവർ 9.30 കഴിഞ്ഞിട്ടും ബസിലുണ്ട്

ഇന്ന് രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ച ഡോക്ടർമാരടക്കം കുടുങ്ങി.കടുത്ത ചൂടിൽ മണിക്കൂറുകളോളം റോഡിൽ കിടക്കേണ്ടി വന്ന മിണ്ടാപ്രാണികൾക്കും പ്രeണവേദന.

ദലിത് – ആദിവാസി സംഘടനകളുടെ സംയുക്ത ആക്ഷൻ കൗൺസിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
നിർബന്ധിതമായി കടകൾ അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്നാണ് ആക്ഷൻ കൗൺസിൽ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ രാവിലെ മുതൽ തന്നെ പലയിടത്തും ഹർത്താൽ അനുകൂലികൾ സംഘടിച്ചെത്തി വാഹനം തടയുകയായിരുന്നു. ഭരണകൂടങ്ങൾക്കെതിരെ നടക്കേണ്ട സമരങ്ങൾ ഒന്നുമറിയാത്ത സാധാരണ ജനങ്ങളെ വലയ്ക്കുന്നത് അംഗീകരിക്കാൻ കഴിയുന്നതാണോ എന്നാണ് ചോദ്യം

ചുരുക്കത്തില്‍ കേരളത്തില്‍ നിന്നും പകുതി വഴി ഓടിച്ചുവിട്ട ഹര്‍ത്താലിനെ തിരികെ എത്തിക്കുന്നതായി ഇന്ന് നടന്ന സമര പരിപാടികള്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here