27.4 C
Kollam
Sunday 6th September, 2026 | 10:51:36 PM
Home News Kerala ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിക്ക് കല്ലേറിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിക്ക് കല്ലേറിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിക്ക് കല്ലേറിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടലുണ്ടി വടക്കുപാട് സ്വദേശിയായ കൃഷ്ണകുമാർ ആണ് പിടിയിലായത്.


കഴിഞ്ഞ മാസം 30-ന് കോഴിക്കോട് വെച്ചായിരുന്നു സംഭവം. കല്ലേറിൽ വടകര പുറമേരി സ്വദേശിയും ആലുവ യുസി കോളേജ് വിദ്യാർത്ഥിനിയുമായ ഐശ്വര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.


കല്ലേറ് കൊണ്ട് ഐശ്വര്യയുടെ രണ്ട് പല്ലുകൾ പൊഴിയുകയും താടിയെല്ലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തിരുന്നു. ലഹരി ലഹരിയിലായിരുന്നു താൻ കല്ലെറിഞ്ഞതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.