25.2 C
Kollam
Wednesday 22nd July, 2026 | 07:29:21 AM
Home News Breaking News സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം വി എസ് സുലോചനനെതിരെ പാർട്ടി നടപടി

സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം വി എസ് സുലോചനനെതിരെ പാർട്ടി നടപടി

തിരുവനന്തപുരം. സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം വി എസ് സുലോചനനെതിരെ പാർട്ടി നടപടി.നേമത്ത് വി ശിവൻകുട്ടിക്ക് എതിരായി പ്രവർത്തിച്ചുവന്ന ആരോപണത്തിലാണ് സിപിഐയുടെ ഇടപെടൽ.

പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ആണ് സുലോചനൻ
ബി.ജെ.പിക്ക് വോട്ടഭ്യർത്ഥിക്കുന്ന സുലോചനൻ്റെ ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു

ശബ്ദരേഖ പരിശോധിച്ചപ്പോള്‍ സുലോചനന്റെ ശബ്ദം ആണെന്ന് തെളിഞ്ഞതായി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി ജിആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്ത സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ആണ് സുലോചനനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമെടുത്തത്.