ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യ, ഡോ. എംകെ റാമിനെ പുറത്താക്കി

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ കുറ്റാരോപിതനായ അനാട്ടമി മോധാവി ഡോ. എംകെ റാമിനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കി. അധ്യാപകനെതിരെ വിദ്യാര്‍ഥികളുടെ കനത്ത പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മാനേജ്‌മെന്റ് നടപടി നേരത്തെ ഡോ. റാമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും പുറത്താക്കണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. നിതിന്റെ മരണത്തിന് പിന്നാലെ കോളജില്‍ ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം നടന്നിരുന്നു. ഡോ. റാമിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് വിദ്യാര്‍ഥികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയത്. അധ്യാപകന്‍ എന്ന പേരിന് പോലും … Continue reading ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യ, ഡോ. എംകെ റാമിനെ പുറത്താക്കി