25.2 C
Kollam
Wednesday 22nd July, 2026 | 08:56:02 AM
Home News Breaking News കാക്കനാട് സീപോർട്ട് റോഡിലുണ്ടായ വാഹന അപകടത്തിൽ വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കാക്കനാട് സീപോർട്ട് റോഡിലുണ്ടായ വാഹന അപകടത്തിൽ വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി.കാക്കനാട് സീപോർട്ട് റോഡിലുണ്ടായ വാഹന അപകടത്തിൽ വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്റ്റീൽ പൈപ്പുകൾ കയറ്റി വന്ന പിക്കപ്പ് ലോറിയിൽ നിന്നും പൈപ്പുകൾ തെറിച്ച് വീണാണ് അപകടം ഉണ്ടായത്. വിദ്യാർഥികൾ സഞ്ചരിച്ച കാറിന് മുകളിലേക്ക് പൈപ്പുകൾ വീണു.

കാർഡിനൽ ഹയർ സെക്കൻഡറി ഭാഗത്ത് നിന്ന് സീ പോർട്ട് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിന്റെ സൈഡ് ഗ്ലാസ് വഴി പൈപ്പുകൾ അകത്തേക്ക് പതിച്ചു. കാറിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ ഒരു വശത്തേക്ക് മാറിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. പിക്കപ്പ് വാഹനം അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം സീപോർട്ട് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.