29.9 C
Kollam
Saturday 5th September, 2026 | 03:29:24 PM
Home News Breaking News വെച്ചൂച്ചിറ പരുവയിൽ സ്കൂട്ടർ തടഞ്ഞുനിർത്തി യൂത്ത്കോണ്‍ഗ്രസുകാര്‍ക്ക് ഡിവൈഎഫ്ഐക്കാരുടെ ക്രൂരമർദ്ദനം

വെച്ചൂച്ചിറ പരുവയിൽ സ്കൂട്ടർ തടഞ്ഞുനിർത്തി യൂത്ത്കോണ്‍ഗ്രസുകാര്‍ക്ക് ഡിവൈഎഫ്ഐക്കാരുടെ ക്രൂരമർദ്ദനം

പത്തനംതിട്ട വെച്ചൂച്ചിറ പരുവയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ യുവാക്കൾക്ക് ഡിവൈഎഫ്ഐക്കാരുടെ ക്രൂരമർദ്ദനം.സ്കൂട്ടർ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചു.രണ്ട് പേരടങ്ങിയ സംഘമാണ് മർദ്ദിച്ചത്.പെയിൻ്റിങ്ങ് തൊഴിലാളികൾക്കാണ് മർദ്ദനമേറ്റത്.ഇടിവള കൊണ്ട് മുഖത്തും ചെവിയിലും ക്രൂരമായി മർദ്ദിച്ചു.യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡൻറ് ജെറിനും സുഹൃത്തും സഞ്ചരിച്ച ഇരുചക്രവാഹനം തടഞ്ഞുനിർത്തിയായിരുന്നു മർദ്ദനം.അടികൊണ്ട് റോഡിൽ വീണ ജെറിനെ വലിച്ചിഴച്ച് സമീപത്തെ കടത്തിണ്ണയിൽ ഇട്ടു.ഡിവൈഎഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് യൂത്ത് കോൺഗ്രസ്

കൊട്ടിക്കലാശം മുതൽ തുടങ്ങിയ രാഷ്ട്രീയ തർക്കമാണ് മർദ്ധനത്തിന് പിന്നിലെന്ന് പോലീസ്

മർദ്ദനമേറ്റ യുവാവിനെ പ്രദേശവാസികൾ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ബുധനാഴ്ച രാത്രി 8:45നാണ് സംഭവം. പ്രദേശത്ത് സ്ഥിരം സംഘർഷമെന്ന് വ്യാപാരികൾ