ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിന് പത്താം ക്ലാസ്സിൽ നൂറ് മേനി വിജയം.
ഇംഗ്ലീഷ്,സോഷ്യൽ സയൻസ് എന്നിവയിൽ ഫുൾ മാർക്കും, സയൻസ് മലയാളം എന്നിവയിൽ 99 മാർക്കും നേടി 99.2 ശതമാനം മാർക്കൊടെ ജോനാ ഫ്രാൻസിസ് സ്കൂൾ ടോപ്പർ ആയി. ഇംഗ്ലീഷിന് 100 ഉം മലയാളത്തിന് 99 ഉം മാർക്കൊടെ 99 ശതമാനം മാർക്കുമായി നൈറ അഫ്രിൻ എൻ രണ്ടാം സ്ഥാനവും മാത് സ്, സയൻസ് എന്നിവയിൽ 100 വീതം മാർക്ക് നേടി 99 ശതമാനം മാർക്കൊടെ ജാൻവി ബി കുറുപ്പ് മൂന്നാം സ്ഥാനവും നേടി.

നെവിൻ എസ് മാത്യു, അന്നപൂർണ്ണ ഡി, എന്നിവർ 98 ശതമാനവും നേഹ രാജ്, ദിയ മറിയം ബൈജു എന്നിവർ 97 ശതമാനം മാർക്കും നേടി. ഇംഗ്ലീഷിന് 100 ഉം മലയാളത്തിന് 99 ഉം മാർക്കൊടെ അനുപമ കുമാറും, സോഷ്യൽ സയൻസിൽ 100 മാർക്കൊടെ മാനസ ജെ, നേഹ എം പ്രസാദ്, ജോഹന്ന ബിജു എന്നിവരും സോഷ്യൽ സയൻസിൽ 100 ഉം മലയാളത്തിൽ 99 മാർക്കൊടെ കൈഷോരി കൈലാസും മലയാളത്തിൽ 99 മാർക്കൊടെ ഇഷാന എസ്, രുദ്ര രാജേഷ് സജിൻ മത്തായി, കെസിയ ഗ്രേഷ്യസ് എന്നിവരും സബ്ജെക്ട് ടോപ്പേഴ്‌സ് ആയി.
ആകെ 82 കുട്ടികൾ പരീക്ഷ എഴുതിയതിൽ 31 പേർ 90 ശതമാനത്തിന് മുകളിലും 32 പേർ 80 ശതമാനത്തിന് മുകളിലും 16 പേർ 70 ശതമാനത്തിന് മുകളിലും 3 പേർ 60 ശതമാനത്തിന് മുകളിലും മാർക്ക് നേടി വിജയികളായി.
also read:




































