Home News Breaking News എംഎൽഎ ആയി ഇപ്പോൾ ജയിച്ചു വരുന്ന ഒരാൾ തന്നെ മുഖ്യമന്ത്രി ആകണമെന്ന് നിർബന്ധമില്ലെന്ന് മാത്യു കുഴല്‍നാടന്‍,...

എംഎൽഎ ആയി ഇപ്പോൾ ജയിച്ചു വരുന്ന ഒരാൾ തന്നെ മുഖ്യമന്ത്രി ആകണമെന്ന് നിർബന്ധമില്ലെന്ന് മാത്യു കുഴല്‍നാടന്‍, നാണംകെട്ട വാദങ്ങള്‍ ഇന്നും

Advertisement

കൊച്ചി.എംഎൽഎ ആയി ഇപ്പോൾ ജയിച്ചു വരുന്ന ഒരാൾ തന്നെ മുഖ്യമന്ത്രി ആകണമെന്ന് നിർബന്ധമില്ലെന്ന് കെ സി വേണുഗോപാൽ പക്ഷത്തെ പ്രമുഖനായ സ്ഥാനാർഥി മാത്യു കുഴൽനാടൻ. ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എന്ന് രമേശ് ചെന്നിത്തലയുടെ മറുപടി. കെ സി വേണു ഗോപാലിനെ പിന്തുണക്കുന്നവരും രമേശ് ചെന്നിത്തല പക്ഷവും മത സാമുദായിക നേതൃത്വത്തെ കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ്.

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് വിഷുദിനത്തിലും ഒരു ഇടവേള ഇല്ല. 95ൽ എ കെ ആന്റണി മുഖ്യമന്ത്രി ആയി വന്ന ചരിത്രമോർമ്മിപ്പിച്ച് ഇന്ന് കെ സി വേണുഗോപാലിന് വേണ്ടി പരസ്യമായി രംഗത്തെത്തിയത് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസിന് ഹാർഡ് ആൻഡ് ഫാസ്റ്റ് റൂളുകൾ ഒന്നുമില്ലെന്നും മാത്യു പറഞ്ഞു വച്ചു.

ചർച്ചകൾ വി ഡി സതീശൻ ക്യാമ്പിലും അമർഷം ഉണ്ടാക്കുന്നുണ്ട്. നിർജീവമായി കിടന്ന മുന്നണിയെ സജീവമാക്കി ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും അടക്കം തിരിച്ചുവരവ് നടത്തിയത് വി ഡി സതീശൻ ആണെന്നും അക്കാര്യം മറക്കരുത് എന്നും ഓർമ്മിപ്പിക്കുന്നു വി ഡി അനുകൂലികൾ.നിലവിൽ കോൺഗ്രസിൽ മത്സരിച്ചവരിൽ ഭൂരിഭാഗവും കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരാണ്.

എം പി മാരിൽ ഭൂരിപക്ഷവും സി എം പി ഒഴികെ ഘടകകക്ഷികളും കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുമെന്നും സൂചനയുണ്ട് . ഈ നീക്കം പക്ഷെ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും നീക്കങ്ങൾക്ക് തിരിച്ചടിയാണ്. എന്നാല്‍ കെസി വേണുഗോപാലിന്‍റെ നീക്കങ്ങള്‍ക്ക് എതിരെ താഴേത്തട്ടില്‍ വന്‍ പ്രക്ഷോഭം നേതാക്കള്‍ ഭയക്കുന്നുണ്ട്. തുടര്‍ന്നു വരുന്ന ഒരു ഇലക്ഷനിലും കോണ്‍ഗ്രസിന് ജനം വിശ്വസിക്കാനിടയില്ല. പാര്‍ട്ടിയിലെ ഒരു വിഭാഗമല്ലാതെ കേരളത്തിലെ ജനത്തിനിടയില്‍ കെസിക്ക് ഇമേജ് സൃഷ്ടിക്കാന്‍ ഇനിയുമായിട്ടില്ല. രാഷ്ട്രീയ നിരീക്ഷകര്‍ മാധ്യമങ്ങള്‍ എന്നിവയുടെ സഹായത്തോടെയാവും സതീശന്‍ പക്ഷത്തിന്‍റെ ആക്രമണം. യുക്തി രഹിതമായ ഒരു ആക്രമണത്തിലൂടെ കെ സി അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏളറ്റവും നാണം കെട്ട അട്ടിമറിയായി അത് വ്യാഖ്യാനിക്കപ്പെടും അത്തരം ഒരു നീക്കത്തിന് ഹൈക്കമാന്‍ഡ് തയ്യാറാകില്ല എന്നാണ് സൂചന.

Advertisement