മൂവാറ്റുപുഴ ആള്‍ക്കൂട്ട കൊലപാതകം, കൂടുതല്‍ പേരുണ്ടോ

മൂവാറ്റുപുഴ. ആൾക്കൂട്ട കൊലപാതകത്തില്‍ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു. റിമാൻഡിൽ ആയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്തേക്കും. പ്രതികൾ അശോക് ദാസിനെ മർദ്ദിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിക്കും.  പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും അശോക് ദാസിനെ മർദ്ദിക്കുന്നതിന്റെ  ദൃശ്യങ്ങൾ
അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ ഡിലീറ്റ് ആക്കിയ ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Advertisement