ഇരുപത്തി ഏഴാം രാവും പിന്നിട്ടു റമദാൻ

മലപ്പുറം. ഇരുപത്തി ഏഴാം രാവും പിന്നിട്ടു റമദാൻ അവസാനത്തിലേക്ക് കടക്കുന്നു.വ്രത മാസത്തിൽ ഏറ്റവും ശ്രേഷ്ടമായ ദിനം ഇരുപത്തി ഏഴാം രാവാണ്.ലൈലത്തുൽ ഖദറിനെ പ്രതീക്ഷിക്കുന്ന കഴിഞ്ഞ രാത്രിയിൽ വിശ്വാസികൾ പ്രാർത്ഥനയിൽ മുഴുകി.മലപ്പുറം സ്വലാത്ത് നഗറിൽ നടന്ന പ്രാർത്ഥന സമ്മേളനത്തിന് പതിനായിരങ്ങൾ പങ്കെടുത്തു

റമദാൻ 27 ആം രാവിന്റെ പുണ്യം തേടി കഴിഞ്ഞ രാത്രി മുഴുവൻ വിശ്വാസികൾ വീടുകളിലും പള്ളികളിലുമായി  പ്രാർത്ഥനയിലും പ്രവാചക പ്രകീർത്തനങ്ങളിലും മുഴുകി.ലൈലത്തുൽ ഖദ്ർ അഥവാ നിർണയ രാവിന് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത് ഇന്നലത്തെ  രാത്രിക്കാണ്. നേരം പുലരുവോളമുള്ള പ്രാർഥന ചടങ്ങുകളാണ് മസ്‌ജിദുകൾ കേന്ദ്രീകരിച്ചു നടന്നത്.മലപ്പുറം സ്വലാത്ത് നഗറിൽ നടന്ന പ്രാർത്ഥന സദസ്സിന് പതിനായിരങ്ങളാണ് എത്തിയത് . കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഉത്ഘാടനം ചെയ്തു.

വ്രത വിശുദ്ധിയുടെ നാളുകളില്‍ ആര്‍ജ്ജിച്ചെടുത്ത ആത്മീയ ചൈതന്യം തുടര്‍ന്നും സംരക്ഷിച്ചുള്ള ജീവിതം നയിക്കാന്‍ വിശ്വാസികള്‍ക്കു കഴിയേണ്ടതുണ്ട് എന്ന് പണ്ഡിതർ പറഞ്ഞു.പ്രാർഥനക്ക് ഒപ്പം വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും ഉൽബോധനവും നടത്തി
ഇനി രണ്ടോ മൂന്നോ ദിവസങ്ങൾക്ക് അകം റമദാനെ സലാം ചൊല്ലി വിശ്വാസികൾ യാത്രയാക്കും

Advertisement