മോദി സ്ഥിരതാമസമാക്കിയാലും തൃശൂര്‍ കിട്ടില്ല

തൃശൂര്‍. പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശ്ശൂർ കിട്ടില്ലെന്നും, മൂന്നല്ല സ്ഥിരതാമസമാക്കിയാലും ബിജെപി തൃശ്ശൂരിൽ ജയിക്കില്ലെന്നും കെ മുരളീധരൻ

പ്രധാനമന്ത്രിക്ക് വേണമെങ്കിൽ തൃശ്ശൂരിൽ സ്ഥിരതാമസമാക്കാമെന്നും പരിഹാസം. പ്രധാനമന്ത്രിയുടെ സന്ദർശനം മുഖ്യമന്ത്രിയുമായി ഡീൽ ഉറപ്പിക്കാനുള്ളത്. തങ്ങൾക്ക് അനുകൂലമായി പ്രവർത്തിച്ചില്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കാനാണ് പ്രധാനമന്ത്രി വരുന്നത്. പ്രധാനമന്ത്രി വരുംതോറും യുഡിഎഫിന് വോട്ട് കൂടും

കരുവന്നൂരിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിനോട് ചെയ്യും.മുഖ്യമന്ത്രി ചെങ്കൊടിയെ സംഘി കൊടിയാക്കി. ഇ ഡിയെ ക്ഷണിച്ചുവരുത്തിയത് സിപിഐഎം

കരുവന്നൂരിൽ സിപിഐഎം അഴിമതി നടത്തിയില്ലായിരുന്നുവെങ്കിൽ ഇ ഡി വരില്ലായിരുന്നു. മുഖ്യമന്ത്രി സംഘി തലവനായി. നരേന്ദ്രമോദിയുടെ കാർബൺ പതിപ്പായാണ് പിണറായി വിജയൻ സംസാരിക്കുന്നത്. തൃശ്ശൂർ ലോക്സഭയിൽ ബിജെപിയെ എങ്ങനെ ശ്രമിച്ചാലും വിജയിപ്പിക്കാൻ ആകില്ല

Advertisement