കേരളത്തിലെ പൊതു തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ

തിരുവനന്തപുരം. കേരളമടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 89 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ. വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായുള്ള വിലയിരുത്തൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് നടത്തും. സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ അടക്കമുള്ള കാര്യങ്ങളാണ് കമ്മീഷൻ വിലയിരുത്തുക.
കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26ലാണ് .
ഏപ്രിൽ 19ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളുടെ വിജ്ഞാപനം നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിരുന്നു.

Advertisement