നാടുകാണി ചുരത്തിൽ അജ്ഞാത മൃതദേഹം

മലപ്പുറം . വഴിക്കടവ് നാടുകാണി ചുരത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.
നാടുകാണി ചുരത്തിൽ തേൻപാറക്ക് സമീപം പോത്തും കുഴിഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.റോഡിനോട് ചേർന്ന വനത്തിൽ 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.അടിവസ്ത്രം മാത്രമാണ് ധരിച്ചിട്ടുള്ളത്. 4 ദിവസത്തോളം പഴക്കമുണ്ട്. വനംവകുപ്പ് ബീറ്റ് ഉദ്യോഗസ്ഥരുടെ സന്ദർശനത്തിനിടയിൽ വനപാലകരാണ് മൃതദേഹം കണ്ടത് .ഉടൻ തന്നെ വഴിക്കടവ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.വിരലടയാള വിദഗ്ധർ ഉൾപ്പടെയുള്ള സംഘം സ്ഥലത്ത് എത്ത് പരിശോധന നടത്തി.

Advertisement