ആദിവാസി വിഭാഗത്തിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട് . വിലങ്ങാട് ആദിവാസി  വിഭാഗത്തിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച സോണിയയ്ക്ക് ഒപ്പം താമസിച്ചിരുന്ന വിലങ്ങാട് സ്വദേശി വാസുവിനെയാണ് കുറ്റ്യാടി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വിലങ്ങാട് പുഴയ്ക്കരികിലെ പാറക്കെട്ടുകൾക്കിടയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സോണിയയും സുഹൃത്തും തമ്മിൽ ഇവിടെ വച്ച് പിടിവലി നടന്നെന്നും കാൽതെറ്റി പാറക്കെട്ടിലേക്ക് വീണത് മരണത്തിലേക്ക് നയിച്ചെന്നുമാണ് പോലീസ് കണ്ടെത്തൽ.

Advertisement