കൊലപാതകശ്രമം; പ്രതി പിടിയില്‍

ഓച്ചിറ: മുന്‍വിരോധം നിമിത്തം മാരകായുധം ഉപയോഗിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. ഓച്ചിറ, ഞക്കനാല്‍ വയലില്‍ കിഴക്കേത്തറ വീട്ടില്‍ അഖില്‍നാഥിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഓച്ചിറ, കൊറ്റമ്പള്ളി, മാമ്പറ ഹൗസ് വീട്ടില്‍ അപ്പു (26) ഓച്ചിറ പോലീസിന്റെ പിടിയിലാവുകയായിരുന്നു. ഇവര്‍ തമ്മില്‍ ഉണ്ടായിരുന്ന മുന്‍ വിരോധം നിമിത്തം കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെ ഓച്ചിറ വയനകം കലുങ്കിന് സമീപത്ത് വച്ച് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതിയായ അപ്പു, അഖില്‍ നാഥിന്റെ ഇടത് നെഞ്ചിലും വയറ്റിലും കഴുത്തിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കറ്റ അഖില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്.

Advertisement