പൗരത്വ ഭേദഗതി നിയമം റദ്ദാക്കും
            കൊടിക്കുന്നിൽ സുരേഷ് എം.പി


ശാസ്താംകോട്ട: കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന ഇൻഡ്യാ സർക്കാർ അധികാരത്തിൽ വരുമ്പോൾ പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുമെന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.മതങ്ങളെ ഭിന്നിപ്പിക്കുന്ന നിയമം ഇൻഡ്യാരാജ്യത്തിന് അപമാനമാണന്നും അദ്ദേഹം പറഞ്ഞു.കുന്നത്തൂർ നിയോജക മണ്ഡത്തിലെ കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ് മാരുടേയും ബി.എൽ.എ മാരുടേയും ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കൊടിക്കുന്നിൽ. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ, മുൻ ബ്ലോക്ക് പ്രസിഡന്റൻമാരായ കെ.സുകുമാരൻ പിള്ള , തുണ്ടിൽ നൗഷാദ്, മണ്ഡലം പ്രസിഡന്റ് മാരായ ചക്കുവള്ളി നസീർ , പത്മ സുന്ദരൻ പിള്ള , ആർ.ഡി.പ്രകാശ്, വിദ്യാരംഭം ജയകുമാർ, എം.വൈ. നിസാർ , വർഗ്ഗീസ് തരകൻ, കടപുഴ മാധവൻ പിള്ള , വിനോദ് വില്ലേത്ത് , രാജു ലോറൻസ്, ഷിബു മൺറോ തുടങ്ങിയവർ പ്രസംഗിച്ചു. എബി പാപ്പച്ചൻ ,പ്രദീപ് താമര കുടി, സൈറസ് പോൾ എന്നിവർ ക്ലാസ് നയിച്ചു

Advertisement