തേവലക്കര  ഈസ്റ്റ് ഗവ.എൽപി സ്കൂളിൽ പഠനോത്സവവും, ആട്ടവും പാട്ടും സംഘടിപ്പിച്ചു

തേവലക്കര. ഈസ്റ്റ് ഗവ.എൽ.പി.സ്കൂളിൽ പഠനോത്സവവും, പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി  ആട്ടവും പാട്ടും സംഘടിപ്പിച്ചു. പഠനോത്സവം അധ്യാപക പരിശീലകൻ ജി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.

പ്രൈമറിയിലെയും എൽ.പി.വിഭാഗത്തിലെയും വിദ്യാർഥികളുടെ പഠനമികവുകൾ തെളിയിക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ അവതരണം എന്നിവ നടന്നു.പഠനപ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷനും കുട്ടികളുടെ പഠനോത്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.  അധ്യാപകനായ രാജ് ലാൽ തോട്ടുവാൽ  സംവിധാനം ചെയ്ത പൂമ്പാറ്റ എന്ന ലഘു ചിത്രത്തിന്റെ പ്രദർശനവും നടന്നു.

സരോജാക്ഷൻ അധ്യക്ഷത വഹിച്ചു. ജഗദീശൻ, വി.വിജയലക്ഷ്മി,അതുല്യ. എം, സ്നേഹ,ബിനിത ബിനു,ജ്യോതിഷ്കണ്ണൻ, അജിതകുമാരി, ഷിബി,രാജ്ലാൽ തോട്ടുവാൽ എന്നിവർ പ്രസംഗിച്ചു.

Advertisement