തോമസ് ചാഴിക്കാടനൊപ്പം വേദി പങ്കിട്ടു, എന്‍എസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റിന്‍റെ കസേര തെറിച്ചു

ചങ്ങനാശേരി. തോമസ് ചാഴിക്കാടനൊപ്പം വേദി പങ്കിട്ട എന്‍എസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റിനെതിരെ നടപടി .മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് സിപി ചന്ദ്രൻനായർക്ക് എതിരെയാണ് എന്‍എസ്എസ് നടപടി സ്വീകരിച്ചത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും മാറ്റി . പകരം ചുമതല അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് നല്കി.

കഴിഞ്ഞ ദിവസം തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന പരിപാടിയിലാണ് ചന്ദ്രൻ നായർ പങ്കെടുത്തത് .
എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് ഇദ്ദേഹം . അതേസമയം എൻഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്ന് രാജിവെക്കുകയായിരുന്നുവെന്നാണ് ചന്ദ്രനായർ പറയുന്നത്. മറ്റ് സഹകമ്മറ്റിക്കാരും തൽസ്ഥാനങ്ങൾ രാജിവച്ചു. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ തോമസ് ചാഴിക്കാടൻ തയ്യാറായില്ല.

Advertisement