വീടിനകത്തേക്ക് കയറിയ രാജവെമ്പാലയെ പിടികൂടി

മണ്ണാര്‍ക്കാട് .കണ്ടമംഗലം പുറ്റാനിക്കാട്ടില്‍ രാജവെമ്പാലയെ പിടികൂടി.വീടിനകത്തേക്ക് കയറിയ രാജവെമ്പാലയെ ദ്രുതപ്രതികരണ സേനയെത്തിയാണ് പിടികൂടിയത്.കഴിഞ്ഞദിവസം രാവിലെയാണ് സംഭവം.പുറ്റാനിക്കാട് കോഴിക്കോടന്‍ വീട്ടില്‍ ഹംസ മുസ്്‌ലിയാരുടെ വീട്ടിലേക്കാണ് രാജവെമ്പാല എത്തിയത്.

ഗൃഹനാഥന്‍ നിസ്‌കാരം കഴിഞ്ഞ് റൂമില്‍നിന്നും പുറത്തുവരുമ്പോഴാണ് തുറന്നുകിടക്കുന്ന വാതിലിലൂടെ കൂറ്റന്‍ രാജവെമ്പാല ഹാളിനകത്തേക്ക് കയറിയത്.ദ്രുതപ്രതികരണസേന സ്ഥലത്തെത്തി കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവില്‍ ഹാളില്‍വച്ചുതന്നെ രാജവെമ്പാലയെ പിടികൂടി.

Advertisement