പട്ടാമ്പി നേർച്ചക്കിടെ ആനയെ ചാട്ടവാർ കൊണ്ട് മർദ്ദിച്ച സംഭവം,പരാതി

പാലക്കാട്. പട്ടാമ്പി നേർച്ചക്കിടെ ആനയെ ചാട്ടവാർ കൊണ്ട് മർദ്ദിച്ച സംഭവം. ആനപ്രേമി സംഘം പരാതി നൽകി

ചീഫ് വൈൽഡ് ലൈഫ് വാർഡനും ,ജില്ലാ കളക്ടർക്കും, ജില്ലാ പോലീസ്, വനം, മൃഗ സംരക്ഷണ വകുപ്പ് മേധാവികൾക്കുമാണ് പരാതി നൽകിയത്. ആനപ്രേമി സംഘം പാലക്കാട് ജില്ലാ പ്രസിഡൻ്റും എസ്.പി.സി.എ അംഗവുമായ ഹരിദാസ് മച്ചിങ്ങലാണ് പരാതി നൽകിയത്

ജന്തു ദ്രോഹ നിയമപ്രകാരം കേസ് അന്വേഷിച്ച് വകുപ്പ് തല നടപടികൾ സ്വീകരിക്കണമെന്നും നേർച്ച കമ്മിറ്റിക്കാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി വരും വർഷങ്ങളിലെ നേർച്ചക്ക് കമ്മിറ്റിക്കാർക്ക് അനുമതി നൽകരുത് എന്നുമാണ് ആവശ്യം

നേർച്ചക്ക് എഴുന്നള്ളിച്ച മംഗലാംകുന്ന് മുകുന്ദൻ എന്ന ആനയെയാണ് നേർച്ച കമ്മിറ്റിക്കാരിലെ ഒരു വിഭാഗത്തിലെ ചില ആളുകൾ മർദ്ദിച്ചത്

Advertisement