സ്ത്രീയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തീകൊളുത്തി കൊല്ലാൻ ശ്രമം, യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു

തിരുവനന്തപുരം. സ്ത്രീയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തീകൊളുത്തി കൊല്ലാൻ ശ്രമം. ചെങ്കോട്ടുകോണം സ്വദേശി സരിതയെ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
പൗഡിക്കോണം സ്വദേശി ബിനുവാണ് ആക്രമിച്ചത്. രാത്രി എട്ടുമണിയോടെയാണ് സംഭവം.
കന്നാസിൽ പെട്രോളുമായി എത്തിയ ബിനു സരിതയുടെ ദേഹത്തേക്ക് ഒഴിച്ച് തീ കത്തിക്കുകയായിരുന്നു.
ബിനുവിൻറെ ദേഹത്തേക്കും തീപടർന്നതോടെ വീടിന് പിന്നിലെ കിണറ്റിലേക്ക് ഇയാൾ ചാടി.
60 ശതമാനം പൊള്ളലേറ്റ സരിതയെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചു. അഗ്നിശമന സേന എത്തിയാണ് കിണറ്റിൽ ചാടിയ ബിനുവിനെ രക്ഷപ്പെടുത്തിയത്. ഇയാളുടെ ശരീരത്തിലും 50 ശതമാനത്തിലേറെ പൊളളലേറ്റിറ്റുണ്ട്.
സരിതയും ബിനുവും തമ്മിൽ പരിചയമുണ്ടായിരുന്നു. ആക്രമണ കാരണം വ്യക്തമല്ല. ഇയാളുടെ സ്കൂട്ടറിൽ നിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു.
പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Advertisement