കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം ഇന്നുതന്നെ നല്‍കും… കാട്ടാനയെ വെടിവച്ചുകൊല്ലാന്‍ ശുപാര്‍ശ

പത്തനംതിട്ട തുലാപ്പള്ളിയില്‍ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം ഇന്നുതന്നെ നല്‍കും. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കാനും ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനന് നിര്‍ബന്ധിത അവധി നല്‍കാനും തീരുമാനമായി. ഗൃഹനാഥനെ കൊന്ന കാട്ടാനയെ വെടിവച്ചുകൊല്ലാന്‍ ശുപാര്‍ശ നല്‍കും. കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലെ ധാരണയുടെ അടിസ്ഥാനത്തില്‍ കണമലയിലെ പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചു.

ഇന്നലെ രാത്രിയാണ് പത്തനംതിട്ട തുലാപ്പള്ളിയിൽ കർഷകൻ  കാട്ടാന കൊലപ്പെടുത്തിയത്. വട്ടപ്പാറ സ്വദേശി ബിജുവാണ് കൃഷി നശിപ്പിച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടത്.

Advertisement