ഗജവീരൻ മംഗലാംകുന്ന് അയ്യപ്പൻ ചെരിഞ്ഞു

പാലക്കാട്.ഗജവീരൻ മംഗലാംകുന്ന് അയ്യപ്പൻ (50) ചെരിഞ്ഞു

മാസങ്ങളായി ചികിത്സയിലായിരുന്നു

പാലക്കാട് മംഗലാംകുന്ന് ബ്രദേഴ്സിന്റെ ഉടമസ്ഥതയിലുള്ള ആനയാണ്

1992ൽ ബീഹാറിലെ സോൺപൂർ മേളയിൽ നിന്നാണ് മംഗലാം കുന്ന് ബ്രദേഴ്സ് ആനയെ വാങ്ങുന്നത്

അന്ന് 18 വയസിൽ താഴെയായിരുന്നു പ്രായം

മോത്തിലാൽ എന്ന പേരും ഒൻപതേ കാൽ അടി ഉയരവുമായിരുന്നു അന്ന്

പിന്നീട് കേരളത്തിൽ എത്തി ഉത്സവ പറമ്പുകളിൽ സജ്ജീവ സാന്നിധ്യമായി മാറി

തൃശൂർ പൂരത്തിന് തിടമ്പേറ്റിയിട്ടുള്ള ദേവസ്വം ആനകൾ അല്ലാത്ത രണ്ട് ആനകളിൽ ഒന്നാണ് അയ്യപ്പൻ

50ൽ കൂടുതൽ പട്ടങ്ങൾ നേടിയിട്ടുണ്ട്

കേരളത്തിൽ ഏറ്റവും കൂടുതൽ ഏക്കത്തിൽ എഴുന്നള്ളിച്ച ആനയാണ്

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

മുത്തു,നാട്ടാമൈ സിനിമകളിൽ രജനികാന്തിനൊപ്പവും ശരത് കുമാറിനൊപ്പവും ആനച്ചന്തം സിനിമയിൽ ജയറാമിനൊപ്പവും അഭിനയിച്ചിട്ടുണ്ട്.

Advertisement