പട്ടാമ്പി ദേശീയോത്സവത്തിനിടെയുണ്ടായ സംഘർഷം തടയാനെത്തിയ പോലീസുകാരന് പരിക്ക്

പാലക്കാട്.പട്ടാമ്പി ദേശീയോത്സവത്തിനിടെയുണ്ടായ സംഘർഷം തടയാനെത്തിയ പോലീസുകാരന് പരിക്ക്.ദേശീയോത്സവം ഡ്യൂട്ടിക് എത്തിയ പാലക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരനാണ് കല്ലേറിൽ മൂക്കിന് പരിക്കേറ്റത്.പോലീസുകാരൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.വിഷയത്തിൽ പട്ടാമ്പി പോലീസ് കേസെടുത്തു

കേസിന്റെ ഭാഗമായി സംഭവ സ്ഥലത്ത് നിന്ന് 7 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് പട്ടാമ്പി പോലീസ്.ദേശീയോത്സവത്തിലെ ടീം കാസിനോ,ടീം കാമാൻഡോസ് എന്നിവർ തമ്മിലായിരുന്നു സംഘർഷം.കഴിഞ്ഞ വർഷത്തെ തർക്കത്തിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ വീണ്ടും തർക്കം ഉണ്ടായത്.കസ്റ്റഡിയിലായ 7 പേരും ടീം കാസിനോയിലെ അംഗങ്ങളാണ്.കാസിനോ ടീം അംഗം ആനയെ ആക്രമിക്കുന്ന ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്

Advertisement