പിണറായി വിജയനെപോലെ പാറമട മുതലാളിമാരോടൊപ്പമല്ല ഭക്ഷണം കഴിച്ചത്,പട്ടിക ജാതി-പട്ടിക വർഗ്ഗക്കാർക്കൊപ്പം ഭക്ഷണം കഴിക്കുന്നത് അഭിമാനം,സുരേന്ദ്രൻ

കോഴിക്കോട്.കേരള പദയാത്രയുടെ പോസ്റ്റർ വിവാദത്തിൽ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എസ് സി എസ് ടി നേതാക്കളോടൊപ്പമാണ് ഉച്ചഭക്ഷണമെന്ന് കാണിച്ചുള്ള പോസ്റ്റർ വിവാദമായതോടെയാണ് വിശദീകരണം. പിണറായി വിജയനെപോലെ പാറമട മുതലാളിമാരോടൊപ്പമല്ല ഭക്ഷണം കഴിച്ചതെന്നും, പട്ടിക ജാതി-പട്ടിക വർഗ്ഗക്കാർക്കൊപ്പം ഭക്ഷണം കഴിക്കുന്നത് അഭിമാനമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്ററിൽ, SC-ST നേതാക്കളോടൊപ്പമാണ് ഉച്ചഭക്ഷണമെന്ന പരാമർശമാണ് വിവാദത്തിന് വഴി വച്ചത്. പരാമർശം
ജാതീയതിക്ഷേപം എന്നാണ് വിമർശനം. പോസ്റ്ററിനെതിരെ കെ മുരളീധരൻ എംപി, പട്ടികജാതി -പട്ടികവർഗ കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജൻ പുലിക്കോട്, സാമൂഹ്യ പ്രവർത്തക ധന്യാ രാമൻ തുടങ്ങിയവർ രംഗത്ത് വന്നിരുന്നു.

സമൂഹമാധ്യമങ്ങളിലും രൂക്ഷവിമർശനമാണ് ഉയർന്നത്.ഇതോടെയാണ് സുരേന്ദ്രൻ മറുപടിയുമായി എത്തിയത്.ജാതിവെറിയാണ് ഇത്തരം പോസ്റ്ററുകളിലൂടെ പുറത്തുവരുന്നതെന്നും വിമർശനം ഉയരുന്നുണ്ട്

Advertisement