താമരശേരിയിൽ ജ്വല്ലറിയുടെ ചുമര് തുറന്ന് 40 പവനോളം സ്വർണം കവർന്നു

കോഴിക്കോട് താമരശേരിയിൽ ജ്വല്ലറിയുടെ ചുമര് തുറന്ന് 40 പവനോളം സ്വർണം കവർന്നു. താമരശേരി പൊലിസ് സ്റ്റേഷനു സമീപത്തെ റന ജ്വല്ലറിയിലാണ് മോഷണം നടന്നത്. രാവിലെ എട്ടുമണിക്കാണ് മോഷണ വിവരം അറിഞ്ഞത്. താമരശേരി പൊലിസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കൃത്യത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടതായാണ് സൂചന. സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പൊലിസ് പരിശോധിക്കുകയാണ്. മുഖം മറച്ചെത്തിയ മൂന്ന് പേരാണ് മോഷണം നടത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്

Advertisement