ഗോവയിലേക്ക് പോയി കാണാതായ യുവാവിന്റെ് മൃതദേഹം കണ്ടെത്തി

കോട്ടയം: പുതുവര്‍ഷം ആഘോഷിക്കാന്‍ കൂട്ടുകാരുമൊത്ത് ഗോവയിലേക്ക് പോയി കാണാതായ യുവാവിന്റെ് മൃതദേഹം കണ്ടെത്തി.

വൈക്കം കുലശേഖരമംഗലം കടൂക്കര സന്തോഷ് വിഹാറില്‍ സഞ്ജയ് (19) മൃതദേഹമാണ് ഗോവിയിലെ കടല്‍ത്തീരത്തു നിന്ന് കണ്ടെത്തിയത്. അച്ഛന്‍ സന്തോഷും സുഹൃത്തും ഗോവയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.

മൃതദേഹം അഴുകിയ നിലയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും. 29ന് ഗോവയ്ക്ക് പോയ യുവാവിനെ പുതുവത്സരാഘോഷത്തിന് ശേഷം കാണാതാവുകയായിരുന്നു.

രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് സഞ്ജയ് ഗോവയിലേക്ക് പോയത്. പെട്രോള്‍ പമ്ബിലെ ജീവനക്കാരനായിരുന്നു സഞ്ജയ്. സംഭവത്തില്‍ പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement