ഫ്ളാറ്റ് സമുച്ചയത്തിന്റെ 14 ാം നിലയില്‍ നിന്നും ചാടി 19 കാരി ആത്മഹത്യ ചെയ്തു

മുംബൈ; ഫ്ളാറ്റ് സമുച്ചയത്തിന്റെ 14 ാം നിലയില്‍ നിന്നും ചാടി 19 കാരി ആത്മഹത്യ ചെയ്തു. ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം.

മുംബൈ സ്വദേശിനിയായ വിധി പ്രമോദ് സിംഗാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവര്‍ അന്ധേരിയിലെ മില്ല്യണര്‍ ഹെറിറ്റേജില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. പോലീസിന്റെ പ്രഥമിക നിഗമനം അനുസരിച്ച് വിഷാദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ്. മൃതദേഹം ആദ്യം കണ്ടത് ഫ്ളാറ്റിലെ സെക്യൂരിറ്റിയാണ്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തിയട്ടുണ്ട്. എന്നാല്‍ ആത്മഹത്യയുടെ കൃത്യമായ കാരണം വ്യക്തമല്ല.സംഭവത്തില്‍ പോലീസ് കേസെടുത്ത് അ്ന്വേഷണം ആരംഭിച്ചട്ടുണ്ട്.

Advertisement