തോന്നയ്ക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തിരുവനന്തപുരം. തോന്നയ്ക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും മംഗലപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.

കാറിലേക്ക് അമിത വേഗതയില്‍ പോയ ബൈക്ക് ഇടിച്ചു കയറിയാണ് അപകടം. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisement