എടത്വയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികരും മരിച്ചു

Advertisement

ആലപ്പുഴ: എടത്വയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികരും മരിച്ചു. സോമന്‍, മോഹനന്‍ എന്നിവരാണ് മരിച്ചത്.

എടത്വ-തകഴി സംസ്ഥാന പാതയില്‍ കേളമംഗലം പറത്തറ പാലത്തിന് സമീപതായിരുന്നു ന്നു സംഭവം.ഇന്നലെ രാവിലെ 8 മണിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ നൂറ് മീറ്ററോളം നിരങ്ങി മാറിയാണ് നിന്നത്. സ്‌കൂട്ടറില്‍ നിന്ന് യാത്രക്കാര്‍ തെറിച്ചു വീണാണ് ഗുരുതര അപകടം സംഭവിച്ചത്.ഇരുവരും തകഴിയിലെ തടിമില്ലിലെ പണിക്കാരാണ് . തിരുവല്ലയിലേക്ക് പോവുകയായിരുന്ന ചേര്‍ത്തല ഡിപ്പോയിലെ ബസാണ് ഇടിച്ചത്.

Advertisement