തലസ്ഥാനത്ത് ഡ്രോൺ ബുക്ക് ചെയ്യാൻ വിവരങ്ങൾ തിരക്കിയ എൻ എസ് യു നേതാവിനെതിരെ കേസ്

തിരുവനന്തപുരം. തലസ്ഥാനത്ത് ഡ്രോൺ ബുക്ക് ചെയ്യാൻ വിവരങ്ങൾ തിരക്കിയ എൻ എസ് യു നേതാവിനെതിരെ കേസെടുത്തു പോലീസ്. എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറി എറിക് സ്റ്റീഫനെതിരെയാണ് കേസടുത്തത്. ഫോൺ വിവരങ്ങൾ അടക്കം ചോർത്തിയെന്നു എറിക് സ്റ്റീഫൻ പറഞ്ഞു.


നവകേരളാ സദസ്സിൽ മുൻ‌കൂർ അനുമതിയില്ലാതെ ഡ്രോൺ പറപ്പിക്കാൻ ശ്രമിച്ചതിനാണ് എറിക് സ്റ്റീഫനെതിരെ വലിയതുറ പോലീസ് കേസടുത്തത്.പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കാനും സുരക്ഷാ വീഴ്ച ഉണ്ടാക്കാനും എറിക് ശ്രമിച്ചെന്ന് എഫ്ഐആറിൽ പറയുന്നു.
മുഖ്യമന്ത്രിക്കും പോലീസിനും റോബോ ഫോബിയയാണ്.തന്റെ ഫോൺ രേഖകൾ ഉൾപ്പെടെ പോലീസ് ചോർത്തിയതായി എറിക് ആരോപിക്കുന്നു.

ഡ്രോൺ വിവരങ്ങൾ അന്വേഷിച്ചത് കോളേജ് യൂണിയനുമായി ബന്ധപ്പെട്ട പരിപാടികൾക്കാണ്. ഡ്രോൺ വാങ്ങണോ വേണ്ടയോ എന്നത് തന്റെ അവകാശമാണെന്നും എറിക്.

അതേസമയം പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് എറികിന്റെ തീരുമാനം

Advertisement