പുതുവർഷ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ വിൽപ്പനയ്ക്കായി കൊണ്ടുവന്നത് 5 കിലോ സാധനം, പക്ഷേ എത്തിയ സ്ഥലം തെറ്റി

Advertisement

കൊച്ചി . പുതുവർഷ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 5 കിലോ കഞ്ചാവുമായി യുവാവിനെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പനയപ്പള്ളി സ്വദേശി രാകേഷിനെയാണ് പോലീസ് വീട്ടിൽ നിന്ന് പിടികൂടിയത്. ഇയാളുടെ വീട്ടിൽ കഞ്ചാവ് എത്തിച്ചതായുള്ള വിവരത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത് .പോലീസിനെ കണ്ട ഇയാൾ കഞ്ചാവ് സൂക്ഷിച്ചിരുന്ന ബാഗ് എടുത്ത് പുറത്തേക്ക് എറിയുകയായിരുന്നു. പ്രതിയെ പിടികൂടിയ പൊലീസ് ബാഗ് കണ്ടെടുത്തു .തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 കിലോ കഞ്ചാവ് ഉണ്ടായിരുന്നതായി മനസ്സിലാക്കിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു

Advertisement