യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഇന്ന് തലസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം . യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഇന്ന് തലസ്ഥാനത്ത് നടക്കും.കവടിയാര്‍ ഉദയ് പാലസില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന സംവാദ പരിപാടി ഉച്ചക്ക് ഒരു മണിക്ക് അവസാനിക്കും. അക്കാദമിക്ക് പ്രെഫഷണലുകള്‍, കല, കായിക, സാംസ്‌കാരിക, സിനിമ, വ്യവസായ, മേഖലകളില്‍നിന്നുള്ളവര്‍ അടക്കം രണ്ടായിരത്തോളം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും

യുവജനക്ഷേമ വകുപ്പ് മന്ത്രി, ജില്ലയിലെ മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍, യുവജന മേഖലയില്‍നിന്നുള്ള വിദഗ്ദ്ധര്‍ തുടങ്ങിയവരും പങ്കാളികളാകും. നവകേരള സദസ്സിന്റെ തുടര്‍ച്ചയായി ആരംഭിച്ച പരിപാടി വിവിധ ജില്ലകളിലായി മാര്‍ച്ച് 3 വരെ തുടരും.

Advertisement