കേരള സദസ്സിനെതിരെ സമരം, യു ഡിഎഫിന്റെ പ്രവർത്തകർക്കെതിരെ ഉണ്ടായ പോലീസ് അതിക്രമങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഇന്ന് ഉന്നയിക്കും

തിരുവനന്തപുരം .നവ കേരള സദസ്സിനെതിരെ സമരം ചെയ്ത യു.ഡി.എഫിന്റെ പ്രവർത്തകർക്കെതിരെ ഉണ്ടായ പോലീസ് അതിക്രമങ്ങൾ പ്രതിപക്ഷ നിയമസഭയിൽ ഇന്ന് ഉന്നയിക്കും.മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കം ഇറങ്ങി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചു എന്നാണ് പ്രതിപക്ഷ ആരോപണം.ഷാഫി പറമ്പിൽ ആയിരിക്കും അടിയന്തര പ്രമേയം അവതരിപ്പിക്കുക.സപ്ലൈകോയിലെ അവശ്യസാധനങ്ങളുടെ വിലവർധനവും നിയമസഭയിൽ പ്രതിപക്ഷം ഇന്ന് ഉന്നയിച്ചേക്കും.വോട്ട് ഓൺ അക്കൗണ്ട്
പാസാക്കി നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും.

Advertisement