അക്ഷയ സെന്ററിലെ ആധാർ സിസ്റ്റത്തില്‍ നുഴഞ്ഞു കയറി വ്യാജ ആധാറുകൾ നിർമിച്ച സംഭവം, സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം. തിരൂരിൽ അക്ഷയ സെന്ററിലെ ആധാർ സിസ്റ്റത്തില്‍ നുഴഞ്ഞു കയറി വ്യാജ ആധാറുകൾ നിർമിച്ച സംഭവത്തിൽ മലപ്പുറം സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.വ്യാജ ആധാർ കാർഡുകൾ അജ്ഞാതർ എന്തിനു നിർമിച്ചു എന്നാണ് അന്വേഷിക്കുന്നത്.അക്ഷയ കേന്ദ്രം നൽകിയ പരാതിയിലാണ് പൊലീസ് നടപടി

കഴിഞ്ഞ ജനുവരി 12 ന് ആണ് തിരൂർ ആലിങ്കാലിലെ അക്ഷയ സെന്ററിലേക്ക് ഡൽഹിയിൽ നിന്ന് ഫോൺ കോൾ വന്നത്.യു.ഐ.ഡി അഡ്മിൻ ആണെന്ന് സ്വയം പരിചയപ്പെടുത്തി.അക്ഷയയിൽ നിന്നും 10,000 എൻറോൾമെന്റ് പൂർത്തിയായതിനാൽ വെരിഫിക്കേഷൻ വേണമെന്ന് പറഞ്ഞു.തുടർന്ന് എനി ഡെസ്ക് സോഫ്റ്വർ കണക്ട് ചെയ്തു.ആധാർ യന്ത്രത്തിൽ നുഴഞ്ഞു കയറി വ്യാജ ആധാർ കാർഡുകൾ നിർമിച്ചു

യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.തുടർന്ന് വ്യാജ ആധാറുകൾ റദ്ധാക്കി.അക്ഷയ സെന്റർ അധികൃതർ നൽകിയ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു

Advertisement