നവകേരള സദസ്സിൽ പങ്കെടുക്കാൻ കറുത്ത വസ്ത്രമണിഞ്ഞെത്തിയ യുവതിയുടെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊല്ലം.നവകേരള സദസ്സിൽ പങ്കെടുക്കാൻ കറുത്ത വസ്ത്രമണിഞ്ഞെത്തിയതിന് പോലീസ് തടഞ്ഞുവച്ചതിനെതിരായ തലവൂർ സ്വദേശിനി അർച്ചനയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഏഴ് മണിക്കൂറിലേറെ പോലീസ് തടഞ്ഞു വച്ചതായാണ് പരാതി.

ഭർത്താവിന്റെ അമ്മയുമൊത്ത് കഴിഞ്ഞ ഡിസംബർ 18നാണ് നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും കാണാൻ അർച്ചന പോയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് കറുത്ത വസ്ത്രം അണിഞ്ഞെത്തിയതെന്ന് വിവരം ലഭിച്ചെന്നു പറഞ്ഞ് കുന്നിക്കോട് പോലീസ് തടയുകയായിരുന്നു. ഒരു കുറ്റക്യത്യത്തിലും ഉൾപെട്ടിട്ടില്ലാത്ത തന്നെ തടഞ്ഞു വച്ചതിൽ നഷ്ടപരിഹാരം വേണമെന്നാണ് അർച്ചനയുടെ ആവശ്യം

Advertisement