മുഖ്യമന്ത്രിക്ക് നേരെ എറണാകുളത്ത് ഇന്നും കരിങ്കൊടി പ്രതിഷേധം,സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരോധം , മുഖ്യമന്ത്രി

Advertisement

കൊച്ചി. നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ എറണാകുളത്ത് ഇന്നും കരിങ്കൊടി പ്രതിഷേധം. മുപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. മരടിലും തൃപ്പൂണിത്തുറയലും പുത്തൻകുരിശിലും കരിങ്കൊടി പ്രതിഷേധം ഉണ്ടായി. അതേ സമയം, നവകേരള സദസിന് എതിരായ പ്രതിപക്ഷ പ്രതിഷേധം എന്തിനാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരോധം എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നവ കേരള സദസിന്റെ സമാപന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. വൻ ജന പങ്കാളിത്തത്തോടെയാണ് നവകേരള സദസ് സമാപിച്ചത്. യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധവും മന്ത്രിമാർക്ക് നേരിടേണ്ടിവന്നു.

കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെയാണ് നവകേരള സദസ്സ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ കോൺഗ്രസിന് എന്താണ് നീരസമെന്ന് ചോദിച്ച മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് പ്രതിപക്ഷത്തിനെതിരെ ഉയർത്തിയത്.
സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരുദ്ധത എന്നും കുറ്റപ്പെടുത്തൽ.ബഹിഷ്കരിച്ചവരുടെ കൂട്ടത്തിലെ പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി

നവ കേരളത്തിന്റെ അവസാന ദിനമായ ഇന്ന് തൃപ്പൂണിത്തറ കുന്നത്തുനാട് നിയോജക മണ്ഡലങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. വഴിയിലുട നീളം നവ കേരള ബസ്സിന് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. 50 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിൽ ആയത്.

കുന്നത്തു നാട്ടിലെ നവ കേരള സദസ്സ് കഴിഞ്ഞു മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ട്രാൻസ്ജെൻഡർ കോൺഗ്രസ് പ്രവർത്തകർ ചാടിവീണ് കരിങ്കൊടി കാണിച്ചു.
പാലാരിവട്ടം പ്രതിഷേധത്തിൽ എംപിയും എംഎല്‍എമാരും ഡിസിസി പ്രസിഡന്‍റുമടക്കം കണ്ടാൽ അറിയാവുന്ന 70 പേർക്കെതിരെ പോലീസ് കേസെടുത്തു.

Advertisement