സബ്‌സിഡി ഇല്ലാത്ത സപ്ലൈക്കോ…

Advertisement

കേരളത്തിൽ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സബ്സിഡി സാധനങ്ങളുടെ വില ഇനി മുതൽ വർധിക്കും. 55 ശതമാനം സബ്സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു.
വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപന്നങ്ങളുടെ വിലയിവും മാറ്റം വരുത്താനും യോ​ഗത്തിൽ തീരുമാനമായി. 2016ൽ ആദ്യ പിണറായി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു സബ്സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടതില്ലെന്ന്. ആ തീരുമാനത്തിനാണ് തുടർ ഭരണം ലഭിച്ച് മൂന്നാം വർഷം പിന്നിടുമ്പോൾ മാറ്റം വരുന്നത്. നവംബർ മാസത്തിലാണ് എൽഡിഎഫ് നേതൃയോഗം വില വർധിപ്പിക്കാമെന്ന് തീരുമാനിച്ചത്. തുടർന്ന് സർക്കാർ ഇതിനായി വിദഗ്ദധ സമിതിയെ നിയോഗിച്ചു. ഇവർ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

Advertisement