എം നിസ്സാർ സാഹിത്യപുരസ്കാരം രാജേഷ് ബി സി ക്ക്


പടിഞ്ഞാറേ കല്ലട. ഇ .എം.എസ് ഗ്രന്ഥശാല എം നിസ്സാർ പഠന കേന്ദ്രം നല്കുന്ന എം.നിസ്സാർ സാഹിത്യ പുരസ്കാരം 2023 രാജേഷ് ബി.സി-യുടെ നദി മുങ്ങി മരിച്ച നഗരം എന്ന കവിതാ സമാഹാരത്തിന്.

ചവറ കെ.എസ്.പിള്ള ചെയർമാനും , പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള , ഡോ: കെ ബി ശെൽവ മണി ,ഡോ: മായ ഗോവിന്ദരാജ് എന്നിവർ അടങ്ങിയ ജൂറി അംഗങ്ങളാണ് പുസ്തകം തിരഞ്ഞെടുത്തത് .കാലത്തോട് സംവദിക്കുന്ന ക്രിയാത്മക കവിതകളാണ് രജേഷ് ബി സിയുടേതെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി . 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 2024 മാർച്ച് 24 ഞായർ വൈകിട്ട് 5 മണിക്ക് ഗ്രന്ഥശാല അങ്കണത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ നല്കുന്നതാണെന്ന് സെക്രട്ടറി കെ രഘു അറിയിച്ചു.



Advertisement