ജനവിരുദ്ധ നയങ്ങൾക്കെതിരെ എൻഡിഎ സെക്രട്ടറിയേറ്റ് വളയല്‍ ഇന്ന്

തിരുവനന്തപുരം.സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൻഡിഎ ഇന്ന് സെക്രട്ടറിയേറ്റ് വളയും. ഇന്നലെ രാത്രി എട്ട് മണി മുതൽ പ്രവർത്തകർ സെക്രട്ടറിയേറ്റിലെ സമരഗേറ്റ് ഉപരോധിക്കുകയാണ്.
രാവിലെ 11ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യും. അഞ്ച് ജില്ലകളിൽ നിന്ന് ഒരു ലക്ഷം പേർ സമരത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.

സമരത്തിൻ്റെ പശ്ചാത്തലത്തിൽ നഗരത്തിൽ പൊലീസ് സുരക്ഷ കർശനമാക്കി. ഉച്ചവരെ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും. ശേഷം നടക്കുന്ന എൻ ഡി എ – ബിജെപി നേതൃയോഗങ്ങളിൽ ജെ.പി.നദ്ദ പങ്കെടുക്കും. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ ജെ.പി നദ്ദയെ നേതാക്കൾ സ്വീകരിച്ചു. രാവിലെ അദ്ദേഹം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും.

Advertisement