പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു; ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ മരണം

Advertisement

പെരുമ്പാവൂർ: വല്ലം മുല്ലപ്പള്ളിത്തോട്ടിന്റെ കരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 20 ദിവസം പ്രായമായ കുഞ്ഞിനെയാണ് കണ്ടെത്തിയത്. പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ കുഞ്ഞ് മരിച്ചു. വൈകിട്ട് അഞ്ചരയോടെയാണു തുണിയിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.

നാട്ടുകാർ അറിയിച്ചതു പ്രകാരം പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

Advertisement