വീടിന്റെ ടെറസിന് മുകളില്‍ നിന്നുംവീണ് ഗൃഹനാഥന് ദാരുണാന്ത്യം

പത്തനാപുരം: വീടിന്റെ ടെറസിന് മുകളില്‍ നിന്നും നിലത്ത് വീണ് ഓട്ടോറിക്ഷാ തൊഴിലാളിക്ക് ദാരുണാന്ത്യം. തലവൂര്‍, കുരാ ചുണ്ടമല മുകളുവിള പുത്തന്‍ വീട്ടില്‍ ഉണ്ണികൃഷ്ണപിള്ള(46)യാണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
വീടിന്റെ ടെറസിന് മുകളില്‍ കിടന്ന ഏണി താഴേക്ക് ഇറക്കുന്നതിനിടെ അബദ്ധത്തില്‍ നിലത്ത് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ക്ഷതമേറ്റിരുന്നു.
വീട്ടുകാര്‍ ഉടന്‍ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുനലൂര്‍ താലൂക്കാശുപത്രിയിലെ പോസറ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: സുനിതാ മോള്‍. മക്കള്‍: ശ്രീലക്ഷ്മി, ശ്രീഹരി.

Advertisement