തിരുവനന്തപുരം. കോവിൽ തോട്ടത്ത് വീടിനു സമീപം വച്ച് സാമൂഹിക വിരുദ്ധ സംഘത്തിന്റെ അക്രമത്തിൽ പരുക്കേറ്റ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ പന്മന മേക്കാട് സെന്റ് ആന്റണീസ് ഡെയിലിൽ അഗസ്റ്റിൻ (45) സ്വകാര്യാശുപത്രിയിൽ മരിച്ചു. ഞായർ രാത്രിയാണ് സംഭവം. കഴുത്തിനും വയറിനുമാണ് വെട്ടേറ്റത്. ബന്ധു ജോയൽ (22) നും വെട്ടേറ്റു.
പ്രതികളുടെ ബൈക്കും അഗസ്റ്റിന്റെ ബൈക്കും തമ്മിൽ തട്ടിയതിനെ തുടർന്നാണ് അക്രമം. തർക്കത്തിനു ശേഷം വീട്ടിലെത്തി ജോയലുമായി റോഡിലേക്കിറങ്ങുമ്പോഴാണ് അക്രമം. ഏഴംഗ സംഘം തടഞ്ഞു നിർത്തി മാരകമായി വെട്ടുകയായിരുന്നു.
സംഭവത്തിൽ സ്ഥലവാസി ഷൈജൻ (36) അറസ്റ്റിലായിരുന്നു.
Advertisement