ബെംഗ്ലൂരുവിൽ തിരുവനന്തപുരം സ്വദേശിയായ യുവതി പങ്കാളിയുടെ അടിയേറ്റ് മരിച്ചു

ബെംഗളൂരു : നഗരത്തിൽ ബേഗൂരിന് അടുത്തുള്ള ന്യൂ മികോല ഔട്ടിൽ തിരുവനന്തപുരം സ്വദേശിയായ യുവതിയെ പങ്കാളി തലയ്ക്കടിച്ചുകൊന്നു. ദേവ എന്ന 24 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ പങ്കാളിയായ കൊല്ലം സ്വദേശി വൈഷ്ണവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുക്കർ കൊണ്ടാണു യുവതിയെ തലയ്ക്കടിച്ചതെന്നു പൊലീസ് പറഞ്ഞു.

ഇവിടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇരുവരും മൂന്നു വർഷമായി ഒരുമിച്ചു കഴിയുകയായിരുന്നു. യുവതിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും തമ്മിൽ ഇന്നലെ വാക്കുതർക്കമുണ്ടായതായി അയൽവാസികൾ  പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Advertisement